ദുരിതപ്പെയ്ത്തില്‍ ഗസ്സ; ഇസ്രാഈല്‍ പൈശാചികത വീണ്ടും വെളിപ്പെടുത്തി മദ്‌ലീന്‍


ഗസ്സയിലെ ഇസ്രാഈലിന്റെ പട്ടിണിക്കൊലപാതകം ലോക ശ്രദ്ധയില്‍ എത്തിക്കാനും മനുഷ്യര്‍ക്ക് സഹായം നല്‍കാനുമാണ് ഫ്രീഡം ഫ്‌ളോട്ടില സഖ്യം മദ്‌ലീന്‍ എന്ന ചെറു ബോട്ടില്‍ ഗസ്സയിലേക്ക് യാത്ര തിരിച്ചത്.

സ്സയിലെ ദുരിതം തിന്നു മരിക്കുന്ന മനുഷ്യരിലേക്ക് സാന്ത്വന സന്ദേശവുമായി എത്താന്‍ ശ്രമിച്ച 'ഫ്രീഡം ഫ്‌ളോട്ടില'യുടെ ചെറു കപ്പലായ മദ്‌ലീന്‍ ഇസ്രാഈല്‍ സൈന്യം തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇസ്രാഈല്‍ സൈന്യത്തിന്റെ മനുഷ്യത്വവിരുദ്ധ നടപടിക്കെതിരെയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലും മീഡിയ കവറേജുകളിലും നമ്മള്‍ കാണുന്നത്.