ഇസ്രായേല്‍ വ്യാമോഹങ്ങള്‍ക്കു കുടപിടിച്ച അമേരിക്കന്‍ അവിവേകം


മിഡില്‍ഈസ്റ്റിനെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍മിച്ച് 'വിശാല ഇസ്രായേല്‍' അജണ്ട യാഥാര്‍ഥ്യമാക്കുകയാണ് ആക്രമണത്തിനു പിന്നില്‍.

മേരിക്കയുടെ പൂര്‍ണ സൈനിക പിന്തുണയോടെ ഇസ്രായേല്‍ ഇറാനുമായി നടത്തുന്ന നേരിട്ടുള്ള ഏറ്റുമുട്ടല്‍ വാഷിങ്ടണിന്റെ ഏറ്റവും അപകടകരമായ നീക്കമാണ്. രണ്ടു പതിറ്റാണ്ടായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കാത്തിരുന്ന ഈ യുദ്ധത്തിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെയോ യുഎന്നിന്റെയോ അംഗീകാരമില്ല.