പാന്റ്സും ഹാഫ്‌കൈ ഷര്‍ട്ടും ധരിച്ച ഒരാള്‍ അറബികളുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത് അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു.
അബ്ദുല്‍ ഹമീദ് മദീനി എന്റെ ബന്ധുവാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ഇളയ സഹോദരിയെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞങ്ങള്‍ സഹോദരീ ഭര്‍ത്താക്കന്മാരാണെങ്കിലും കാരണവരെപ്പോലെയോ ഭാര്യാപിതാവിനെപ്പോലെയോ ആണ് എല്ലാവരും അദ്ദേഹത്തെ കണ്ടിരുന്നത്.
