ഇസ്ലാഹി പണ്ഡിതനും നേതാവും അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന എ അബ്ദുല്‍ഹമീദ് മദീനിയെ കുറിച്ച് ശിഷ്യരുടെ ഓര്‍മ.
മദ്റസയിലെ എന്റെ ദീനീ പഠനം ദുര്‍ബലമായിരുന്നു. പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കിലും നിത്യജീവിതത്തില്‍ പിന്തുടരാനും, സമാധാനപൂര്‍ണവും സംതൃപ്തവുമായ ഒരു ജീവിതം നയിക്കാനും പ്രാപ്തമായ വിശ്വാസ-കര്‍മ-നിയമ ഉള്ളടക്കമുള്ള ഒരു ദര്‍ശനമാണ് ഇസ്‌ലാം എന്ന സാമാന്യ ധാരണ പോലും രൂപപ്പെടുത്താന്‍ അക്കാലത്തെ മദ്‌റസാ വിദ്യാഭ്യാസത്തിനു കഴിഞ്ഞിരുന്നില്ല.
