ഇസ്‌ലാമിക വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളോടു ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം വിമുഖത പ്രകടിപ്പിച്ചിരുന്നു.
ആദര്‍ശധീരതയുടെ പര്യായമായി ജീവിച്ച കര്‍മയോഗിയായിരുന്നു എന്‍ കുഞ്ഞിമൂസ മൗലവി. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കു സമീപം പന്ന്യന്നൂരില്‍ കണിയാംകണ്ടി തറുവയിയുടെയും കണ്ണന്‍തോട്ടില്‍ ഹലീമയുടെയും മകനായി 1896 ഡിസംബര്‍ 15ന് നെല്യന്റവിട വീട്ടിലായിരുന്നു മൗലവിയുടെ ജനനം.
