ജീവിതയാത്രയില്‍ ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ അബൂബക്കര്‍ മൗലവി 1996 ഡിസംബര്‍ 2നു നിര്യാതനായി.
മതപണ്ഡിതന്, വാഗ്മി, അറബി കവി, അധ്യാപകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശോഭിച്ച പ്രതിഭയായിരുന്നു സി പി അബൂബക്കര്‍ മൗലവി. 1918 ജൂണ്‍ 3ന് തൃശൂര്‍ ജില്ലയിലെ മുതുവട്ടൂരില്‍ പി കെ കുഞ്ഞാമുവിന്റെയും ചരുനപ്പറമ്പില്‍ സി പി ഖദീജക്കുട്ടിയുടെയും മകനായാണ് ജനനം.
