ജീവിതം അവിശ്രമം ഓടിത്തീര്‍ത്ത അസാമാന്യ പ്രതിഭ


കൊച്ചി പനയപ്പിള്ളി ഹൈസ്‌കൂളില്‍ അധ്യാപകനായി നിയമിതനായതോടെ ദക്ഷിണ കേരളം അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമായി.

സംഘടനാ നേതാവ്, വാഗ്മി, മതപണ്ഡിതന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ തുടങ്ങി വിവിധ മേഖലകളില്‍ അസാമാന്യ സിദ്ധിയാര്‍ജിച്ച പ്രതിഭയായിരുന്നു കെ എസ് കെ തങ്ങള്‍ എന്ന പേരില്‍ വിഖ്യാതനായ കുഞ്ഞു സീതി കോയ തങ്ങള്‍. 1936 ഡിസംബര്‍ 30ന് കോഴിക്കോട് ജില്ലയിലെ പുന്നശ്ശേരിക്കടുത്ത് കുട്ടമ്പൂരിലെ ഹൈദറൂസി സയ്യിദ് വംശത്തിലെ മുത്തുക്കോയ തങ്ങളുടെയും തലശ്ശേരി സ്വദേശിനി കുഞ്ഞിക്കുട്ടി ബീവിയുടെയും മകനായാണ് ജനനം.