അറബ് സാഹിത്യപ്രേമിയായ എസ് കെ പൊറ്റെക്കാടും പാതിരാക്കുയിലിന്റെ രാഗവും


സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കുന്ന പരമ്പരയുടെ തുടക്കം..

ധുനിക അറബി സാഹിത്യത്തിലെ അദ്ഭുത പ്രതിഭാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ത്വാഹാ ഹുസൈന്‍ 1889ല്‍ ഈജിപ്തിലെ ഒരു ഗ്രാമത്തില്‍ ഭൂജാതനായി. രണ്ടാം വയസ്സില്‍ രണ്ടു കണ്ണുകളും നഷ്ടപ്പെട്ട് അന്ധനായ ആ ബാലന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടൊപ്പം ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയ ഹാഫിളുമായി.