കെ എം മൗലവിയുടെ ജീവിതം; ചില നേര്‍ക്കാഴ്ചകള്‍


ലളിതമായ സൗകര്യങ്ങളുള്ള വീട്. ഡൈനിംഗ് ടേബിളും കസേരയുമൊന്നുമില്ല. നിലത്ത് പായ വിരിച്ച് സുപ്രയിട്ട് എല്ലാവരും ചുറ്റുമിരുന്നു. ഞാന്‍ മൗലവിയുടെ ഇരുത്തം ശ്രദ്ധിക്കുകയായിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ മതപണ്ഡിതനും പ്രതിഭാധനനും നവോത്ഥാന നായകനുമത്രേ 1886ല്‍ ജനിച്ച് 1964ല്‍ അന്തരിച്ച കെ എം മൗലവി. എഴുത്തുകാരന്‍, വാഗ്മി, പത്രാധിപര്‍, ഖുര്‍ആന്‍ പരിഭാഷകന്‍, മുഫ്തി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ അദ്ദേഹം തികഞ്ഞ ഭക്തനും സത്യസന്ധനും പരസ്യജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരുപോലെ സംശുദ്ധത പാലിക്കുന്ന സമുന്നത വ്യക്തിത്വമായിരുന്നു.