സൂഫി ചിന്താഗതിയെ ഒരു ധാരയെന്ന നിലയില്‍ സമീപിച്ച ശൈഖ് ഇബ്നു തൈമിയ്യ, അതിലെ പിഴവുകള്‍ക്ക് നേരെ കണ്ണടച്ചില്ല.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റ)യുടെ സൂഫി വിമര്‍ശനങ്ങള്‍ സമാനതകളില്ലാത്തതും വിഖ്യാതവുമാണ്. പില്‍ക്കാലത്ത് വന്ന വിമര്‍ശകര്‍ക്ക് ഈ വിഷയത്തില്‍ ഏറ്റവും വലിയ അവലംബമായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സൂഫിസത്തിലെ ശിര്‍ക്ക്, കുഫ്ര്‍ എന്നിവ അടങ്ങിയ കാര്യങ്ങള്‍ക്കും അവ ശക്തമായി പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
