അനുകരണത്തിലൂടെ കടന്നുവരുന്ന ശിര്‍ക്ക്


ഒരേ ഒരു സ്രഷ്ടാവ് ആണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ സമ്മതിക്കുമെന്നിരിക്കെ കല്ലിനെയും മരത്തിനെയും മയ്യിത്തിനെയും വിളിച്ചു പ്രാര്‍ഥിക്കുന്നതിന്റെ 'യുക്തി' എന്താണ്?

ല്ലിനോടോ മരത്തിനോടോ മയ്യിത്തിനോടോ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍, ഈ വസ്തുക്കളാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്നോ ലോകമാസകലം നിയന്ത്രിക്കുന്നതെന്നോ വിശ്വസിക്കുന്നവരല്ല. ഇക്കാര്യം അശ്അരീ പണ്ഡിതര്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ശഹ്‌റസ്താനിയുടെ അല്‍മിലലുവന്നിവല്‍ 3:104).


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.