സമ്പന്നമായ ഇസ്‌ലാമിക പൈതൃകം; മായാത്ത സ്ത്രീ മുദ്രകള്‍


അറിവിലും ചിന്തയിലും പ്രവൃത്തിയിലും ഇസ്‌ലാമിക നാഗരികതയുടെ ഉന്നത സൗധം പടുക്കുന്നതില്‍ സ്ത്രീകള്‍ സജീവ പങ്കാളികളായി.

സ്‌ലാമിക പൈതൃകത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ക്ക് നിര്‍ണായകമായ സ്ഥാനമാണുള്ളത്. ഒരിക്കലും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗമായിരുന്നില്ല സ്ത്രീകള്‍. മറിച്ച്, അറിവിലും ചിന്തയിലും പ്രവൃത്തിയിലും ഇസ്‌ലാമിക നാഗരികതയുടെ ഉന്നതമായ സൗധം പടുത്തുയര്‍ത്തുന്നതില്‍ അവര്‍ സജീവമായി പങ്കാളികളായിട്ടുണ്ട്.