അല്ലാഹുവുമായി കൂടുതല്‍ അടുക്കാന്‍ മാത്രമല്ല, തകരുന്ന ബന്ധങ്ങളെ തുന്നിച്ചേര്‍ക്കാനുള്ള ആത്മീയമായ ചികിത്സാപദ്ധതിയുമാണ് റമദാന്‍.
മാലിന്യങ്ങളെ പ്രതിരോധിക്കാനുള്ള ആന്തരിക വിവേകവും ബാഹ്യ മാര്‍ഗനിര്‍ദേശങ്ങളും മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തിന്റെ പ്രഭാവലയത്തില്‍ പലതും നമ്മുടെ ഹൃദയഭിത്തികളില്‍ പറ്റിപ്പിടിച്ചു കിടക്കും. മനസ്സിന്റെ ആഴങ്ങളില്‍ മലിനവികാരങ്ങള്‍ കട്ടപിടിക്കുമ്പോള്‍ അതിന്റെ ആദ്യത്തെ ഇരയാകുന്നത് മനുഷ്യബന്ധങ്ങളാണ്.
