റമദാന്‍ ഒരു മാസമല്ല, ജീവിതപാഠം കൂടിയാണ്


ഉപവാസം മാത്രമല്ല, ജീവിതത്തെ ദൈവബോധത്തോടെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുന്ന സമഗ്രമായ ആത്മീയോത്കര്‍ഷവേള കൂടിയാണ് റമദാന്‍.

ന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഖുര്‍ആനില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഏക മാസം റമദാനാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ്, വികാരവിചാരങ്ങള്‍ നിയന്ത്രിച്ച് എല്ലാ മുസ്‌ലിംകളും ആ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നു. റമദാനിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്.