മനുഷ്യ നിലനില്പ്പിന്റെയും അതിജീവനത്തിന്റെയും അടിസ്ഥാനോപാധി എന്നാണ് വിശുദ്ധ ഖുര്ആന് സമ്പത്തിനെ പരിചയപ്പെടുത്തിയത്.
മനുഷ്യനെ കേവലം ജൈവപിണ്ഡമായോ അല്ലെങ്കില് വെറും ആത്മീയ സത്തയായോ ഇസ്ലാം കാണുന്നില്ല. ആത്മാവും ശരീരവും ചേര്ന്നതാണ് മനുഷ്യന് എന്ന യാഥാര്ഥ്യത്തെ പൂര്ണമായി ഉള്ക്കൊള്ളുന്ന വിധത്തിലാണ് ഇസ്ലാമിലെ എല്ലാ നിയമങ്ങളും കല്പ്പനകളും.
