മനുഷ്യ സൃഷ്ടിപ്പു മുതല്‍ അഭിപ്രായാന്തരങ്ങളും വീക്ഷണവൈജാത്യങ്ങളും തര്‍ക്കങ്ങളും അരങ്ങേറുന്നുണ്ട്.
മുഹമ്മദിന് അന്ന് 35 വയസ്സ്. കഅ്ബയുടെ ശോചനീയാവസ്ഥ ഖുറൈശികളെ അലട്ടുന്ന കാലമായിരുന്നു അത്. ദൈവകോപം ഭയന്ന് അവര്‍ പുനര്‍നിര്‍മാണം നീട്ടിനീട്ടിക്കൊണ്ടുപോയി. നിര്‍മാണത്തിന് ആവശ്യമായ കല്ലും മരങ്ങളും മറ്റ് വസ്തുക്കളും പല കുടുംബങ്ങളും ശേഖരിച്ചുവെച്ചിരുന്നു.
