ഇജ്തിഹാദ് ഇസ്ലാമിന്റെ ജീവല്‍പ്രശ്നമാണ്; പക്ഷെ സ്വതന്ത്ര ചിന്തയല്ല


കാലിക പ്രശ്‌നങ്ങളില്‍ ഖുര്‍ആനും സുന്നത്തും നേര്‍ക്കുനേരെ പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ മൗലിക പ്രമാണങ്ങളെ ആധാരമാക്കി വിധികള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കലാണ് ഇജ്തിഹാദ്. ഇജ്തിഹാദ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് വി. ഖുര്‍ആന്‍.

ജ്തിഹാദ് ചെയ്യാനുള്ള കഴിവ് അല്ലാഹു മനുഷ്യനു മാത്രമേ നല്‍കിയിട്ടുള്ളൂ. അത് മനുഷ്യനെ ആദരിച്ചുകൊണ്ട് അല്ലാഹു നല്‍കിയ കഴിവാണ്. അതാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇജ്തിഹാദ് ചെയ്യുന്നവരെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.