രക്ഷിതാവിനായി സ്വന്തത്തെ സമര്‍പ്പിച്ച്, ആത്മീയതയുടെ ഏകാന്ത ഭവനത്തിലേറുന്ന മഹത്തായ കര്‍മമാണ് ഇഅ്തികാഫ്.
വിശുദ്ധ റമദാന്‍ പരിസമാപ്തിയിലേക്ക് അടുക്കുമ്പോള്‍ വിശ്വാസിയുടെ ആത്മീയപഥങ്ങളില്‍ ഭക്തിയുടെ തിരയിളക്കം ശക്തമാകുന്നു. ഏതൊരു കര്‍മത്തിന്റെയും മാറ്റ് അളക്കപ്പെടുന്നത് അതിന്റെ അന്ത്യത്തിലെ തിളക്കം നോക്കിയാണ്.
