ഏതൊരു കര്‍മത്തിന് മുമ്പും മനസ്സിന്റെ ഒരുക്കവും ആസൂത്രണവും (നിയ്യത്ത്) ഉണ്ടാകണമെന്ന് മതം അനുശാസിക്കുന്നു. നിയ്യത്തിന്റെ കരുത്തും ശുദ്ധിയുമാണ് വിശ്വാസിയുടെ വിജയമന്ത്രം.
കഠിനമായ വെയിലില്‍ വിണ്ടുകീറിയ ഭൂമി. വറ്റിവരണ്ട ജലാശയങ്ങള്‍. ദാഹജലത്തിനായി വെമ്പുന്ന മനുഷ്യരും മൃഗങ്ങളും. ഒടുവില്‍, ആശ്വാസമായി പെയ്തിറങ്ങുന്ന കുളിര്‍മഴ എത്രമേല്‍ ആനന്ദദായകമായിരിക്കും! ചുട്ടുപഴുത്ത മരുഭൂമിയിലേക്ക് അവിചാരിതമായി പെയ്യുന്ന ഈ മഴയെ അറബികള്‍ 'റമള്' എന്ന് വിളിക്കാറുണ്ട്.
