അനശ്വരതയിലേക്ക് തുറന്നിട്ട വാതായനങ്ങള്‍


ജീവിതത്തില്‍ വിശ്വാസി നല്‍കിയ കര്‍മപരമായ മുന്‍ഗണനകളെ അടിസ്ഥാനമാക്കിയാണ് സ്വര്‍ഗകവാടങ്ങള്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

നുഷ്യ ജീവിതത്തിന്റെ ഐഹിക പരീക്ഷണശാലയില്‍ യഥാര്‍ഥ വിശ്വാസവും വിശിഷ്ട കര്‍മങ്ങളും കൊണ്ട് വിജയിക്കുന്നവര്‍ക്ക് അല്ലാഹു ഒരുക്കിവെച്ച നിത്യസൗഭാഗ്യ ലോകമാണ് സ്വര്‍ഗം. കേവല വാസസ്ഥലമല്ല, അല്ലാഹുവിന്റെ സമ്പൂര്‍ണ കാരുണ്യത്തിന്റെയും നീതിയുടെയും സാക്ഷ്യമാണിത്.