ഉറൂസുകളും നേര്‍ച്ചകളും വഴി ശിര്‍ക്കിന്റെ പ്രചാരകരായി മാറിയവര്‍


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിരുന്നില്ല.

കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്ന പേരില്‍ ആദ്യ പണ്ഡിത കൂട്ടായ്മയും അനുബന്ധ സംഘടനകളും കേരളക്കരയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുഖ്യമായും രണ്ടു ലക്ഷ്യങ്ങള്‍ക്കായിരുന്നു. അതിലൊന്ന് മുസ്‌ലിംകള്‍ ഉത്തമ സമുദായമെന്ന അഭിമാനകരമായ അസ്തിത്വം നിലനിര്‍ത്തി ജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഭൗതിക പുരോഗതിയും വിദ്യാഭ്യാസപരമായ ഉന്നമനവും നേടിയെടുക്കുക എന്നതായിരുന്നു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.