മാനവികതയുടെ സ്‌നേഹോത്സവങ്ങളാണ് ആഘോഷങ്ങള്‍


മലയാളത്തിന്റെ പ്രിയ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പെരുന്നാളോര്‍മകള്‍ പങ്കുവെക്കുന്നു.

വീണ്ടുമൊരു പെരുന്നാള്‍ സന്തോഷം വന്നെത്തുകയാണ്. എല്ലാ നാട്ടിലും എന്നപോലെ എന്റെ ജന്മനാട്ടിലും തക്ബീറിന്റെ ഈരടികള്‍ മുഴങ്ങിക്കേള്‍ക്കാറായി. പെരുന്നാളുകള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും.