ആരാധനയിലും അനുഷ്ഠാനങ്ങളിലും സ്വീകരിച്ച പ്രമാണവിരുദ്ധ നിലപാടുകള്‍


സൂഫി ചിന്താധാര മുന്നോട്ടുവയ്ക്കുന്ന ആത്മീയതയുടെ അതിരുകടന്ന ജീവിത രീതിക്ക് പ്രമാണ പിന്‍ബലമില്ല.

മക്കാമുശ്രിക്കുകള്‍ക്ക് സംഭവിച്ച വിശ്വാസത്തിലുള്ള പിഴവ് എന്തായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിച്ചവരായിരുന്നില്ല. അല്ലാഹുവിനെ സ്രഷ്ടാവായി അംഗീകരിച്ചുകൊണ്ട് തന്നെ ആരാധനയില്‍ മറ്റുള്ളവരെ പങ്കാളികളാക്കിയതാണ് അവരില്‍ ശിര്‍ക്കു വരാന്‍ കാരണം.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.