രശ്മി റുമാല്‍ തെഹ്‌രീക് മുതല്‍ കാലാപാനി വരെ; ചരിത്രം നീതി നിഷേധിച്ച മുസ്‌ലിം പോരാളികള്‍


Biographical Encyclopedia of Indian Muslim Freedom Fighters (2021), Ulema's Role in India's Freedom Movement (2019) ഗ്രന്ഥങ്ങളുടെ രചയിതാവും ചരിത്രകാരനുമായ സയ്യിദ് ഉബൈദ് റഹ്മാനുമായി ഹൈദരാബാദ് നല്‍സാര്‍ യൂണിവേഴ്‌സിറ്റി മുന്‍ വി സി പ്രൊഫ. ഫൈസാന്‍ മുസ്തഫ നടത്തിയ സംഭാഷണം.

  • ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 51-എ പ്രകാരം, നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിനു പ്രചോദനമായ മഹത്തായ ആദര്‍ശങ്ങളെ നെഞ്ചിലേറ്റുകയും പിന്തുടരുകയും ചെയ്യേണ്ടത് പൗരന്മാരുടെ അടിസ്ഥാന കടമയാണ്. ഭരണഘടനാപരമായ ഈ ബാധ്യത മുന്‍നിര്‍ത്തിയാണ് 620 പേജുകളുള്ള താങ്കളുടെ ബൃഹത്തായ 'ബയോഗ്രഫിക്കല്‍ എന്‍സൈക്ലോപീഡിയ ഓഫ് ഇന്ത്യന്‍ മുസ്‌ലിം ഫ്രീഡം ഫൈറ്റേഴ്‌സ്' എന്ന ഗ്രന്ഥത്തെ ഞങ്ങള്‍ സമീപിക്കുന്നത്. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യമുണ്ട്: രാജ്യത്തിനു വേണ്ടി ത്യാഗം സഹിച്ച എല്ലാവരെയും നാം ആദരിക്കാറുണ്ടെന്നിരിക്കെ, മുസ്‌ലിം സ്വാതന്ത്ര്യ സമര സേനാനികളെ മാത്രം കേന്ദ്രീകരിച്ചുള്ള ഗ്രന്ഥത്തിന്റെ പ്രസക്തി എന്താണ്?