പ്രോ ബ്രിട്ടീഷ് നിലപാടും കാഫിര്‍ ഫത്‌വയും; യതീംഖാനക്കെതിരായ കുപ്രചാരണങ്ങളും


ബ്രിട്ടീഷ് ഭരണത്തോട് കൂറു പുലര്‍ത്തുന്ന മുതലാളിമാരെയും ഖാന്‍ ബഹദൂര്‍ ഷാമാരെയും പിന്തുണച്ച് സമസ്ത ബ്രിട്ടീഷ് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

തരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തരായ പണ്ഡിതരുടെ കൂട്ടായ്മയിലൂടെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു കെജെയു (കേരള ജംഇയ്യത്തുല്‍ ഉലമ) രൂപീകരണത്തിലൂടെ ലക്ഷ്യം വെച്ചത്. രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച എ കെ അബ്ദുല്‍ജബ്ബാര്‍ ഹസ്രത്ത് സുപ്രധാനമായ അഞ്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.