പലായനത്തിന്റെയും അതിജീവനത്തിന്റെയും മുസ്‌ലിം അനുഭവങ്ങള്‍


ഉക്രെയ്ന്‍ മുസ്‌ലിംകളുടെ നോമ്പും സാമൂഹിക ജീവിതവും പറയുന്ന, ഡെപ്യൂട്ടി മുഫ്തി ശൈഖ് മുറാദ് സുലൈമാനോവുമായുള്ള സംഭാഷണം.

കിഴക്കന്‍ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഉക്രെയ്ന്‍. 4.5 കോടിയിലേറെയാണ് (45 മില്യണ്‍) ജനസംഖ്യ. തലസ്ഥാനം കീവ്. രാജ്യത്തിന്റെ പൊതുരംഗത്തെല്ലാം സജീവസാന്നിധ്യമുള്ള ഊര്‍ജസ്വലരായ മുസ്‌ലിം സമൂഹം ഇവിടെയുണ്ട്. ഔദ്യോഗിക സെന്‍സസ് പ്രകാരം ഇവരുടെ എണ്ണം അഞ്ച് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലാണ്.