സ്വതന്ത്ര ഇന്ത്യ; അടങ്ങാത്ത ചെറുത്തുനില്‍പിന്റെ ജ്വലിക്കുന്ന ഏടുകള്‍


ഗ്രന്ഥകാരനും ചരിത്രകാരനുമായ സയ്യിദ് ഉബൈദുര്‍റഹ്മാനുമായി പ്രൊഫ. ഫൈസാന്‍ മുസ്തഫ നടത്തിയ സംഭാഷണം.

  • തുര്‍ക്കിയോട് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ 'അതിര്‍ത്തികള്‍ക്കതീതമായ കൂറ്' (extra territorial loyalty) വളര്‍ത്താന്‍ കാരണമായെന്ന് ആരോപിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തെ വിമര്‍ശകര്‍ നിശിതമായി വിമര്‍ശിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളോട് ഉസ്മാനിയാ സാമ്രാജ്യത്തിന് അനുഭാവം ഉണ്ടായിരുന്നതുകൊണ്ട്, ആ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ കാരണം രാഷ്ട്രീയ കൃതജ്ഞതയായിരുന്നു എന്നു വിലയിരുത്തുന്നത് ശരിയാണോ?