ന്യൂനപക്ഷ രാഷ്ട്രീയത്തെ വരുംകാലത്ത് പ്രതിനിധീകരിക്കുകയാണ് 'ഹരിത' ലക്ഷ്യം


ഹരിതയെന്ന പെണ്‍കൂട്ടം ന്യൂനപക്ഷ രാഷ്ട്രീയത്തെ വരുംകാലത്ത് പ്രതിനിധീകരിക്കാനുള്ള ടീമിനെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരള നിയമസഭയിലെത്തുന്ന പ്രഥമ മുസ്‌ലിംലീഗ് വനിതാപ്രതിനിധിയായി അഡ്വ. ഫാത്തിമ തഹ്‌ലിയ അടയാളപ്പെട്ടിരിക്കുന്നു. പേരാമ്പ്രയില്‍ ഫാത്തിമ വെട്ടിത്തുറന്ന വഴി, ഇനിയും വരാനിരിക്കുന്ന അനേകം പെണ്‍കുട്ടികള്‍ക്കുള്ളതാണ്. പതിനഞ്ചു വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ ഒരു മാറ്റത്തിന്റെ വിത്തുമായി അവരുണ്ട്.