അശ്അരീ അഖീദയും സമസ്തയുടെ നിലപാടുകളും


അബുല്‍ ഹസന്‍ അശ്അരി ക്രോഡീകരിച്ച അഖീദയാണ് അശ്അരി വിശ്വാസമായി അറിയപ്പെടുന്നത്. ഇതാണ് സമസ്തക്കാര്‍ പിന്‍പറ്റുന്നത്.

വിശ്വാസപരമായ വിഷയങ്ങളില്‍ നാല് മദ്ഹബിന്റെ ഇമാമുമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കര്‍മപരമായ കാര്യങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. അദൃശ്യകാര്യങ്ങളില്‍ (ഗൈബ്) ഉള്ള വിശ്വാസമാണ് വിശ്വാസകാര്യങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്നത്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.