മത വിഷയത്തില്‍ മുസ്‌ലിംകള്‍ കക്ഷിത്വത്തിലേക്കു നീങ്ങിയേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ഖുലഫാഉര്‍റാശിദുകള്‍ തേടിയ പരിഹാര വഴികള്‍ ചരിത്രത്തിലുണ്ട്.
മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ അവതരണം 23 വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. നബി(സ) ജീവിച്ചിരിക്കെ മതവിഷയത്തില്‍ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനെ ആധാരമാക്കി നബി അനുചരന്മാര്‍ക്ക് സംശയദൂരീകരണം നടത്തുകയും ചെയ്തു.
