ഖുര്‍ആന്‍ വചനങ്ങള്‍ ശിലകളിലും തുകലുകളിലും എല്ലിന്‍ കഷണങ്ങളിലുമായി എഴുതിവെക്കാന്‍ അവതരണസമയത്തു തന്നെ നബി (സ) നിര്‍ദേശിച്ചിരുന്നു.
ആനന്ദവേളകളെ പോലെത്തന്നെ സങ്കടവും ദുഃഖവും വിഷമങ്ങളും നിരവധി തവണ തിരുനബിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ദിവസങ്ങളോളം തിരുഹൃദയത്തെ വേദനിപ്പിക്കുകയും നമസ്‌കാരങ്ങളില്‍ പോലും ആ വേദന പ്രാര്‍ഥനയായി ഘനീഭവിക്കുകയും ചെയ്ത ഒരേയൊരു സംഭവം മാത്രമേ നബിക്കുണ്ടായിട്ടുള്ളൂ.
