അമവീ-അബ്ബാസീ ഖലീഫമാരും പുഷ്‌കലമായ കാര്‍ഷിക മേഖലയും


അന്നത്തെ 'ദിവാനുല്‍ മാഅ്' ആധുനിക കാലത്തെ ജലസേചന-കൃഷി വകുപ്പുകളോട് സാമ്യമുള്ള ഒരു സംവിധാനമായിരുന്നു.

അമവീ ഖലീഫമാര്‍ കാര്‍ഷിക മേഖലക്ക് അതീവ പ്രാധാന്യം കല്‍പിച്ചിരുന്നു. ഇറാഖിലെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെ ഏറെ പ്രാധാന്യത്തോടെയാണ് അവര്‍ കണ്ടത്. ജലസേചന ശൃംഖലകള്‍ പുനരുദ്ധരിക്കുകയും നന്നാക്കുകയും ചതുപ്പുനിലങ്ങള്‍ വറ്റിക്കുകയും ചെയ്യുന്നതില്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി.