രക്തച്ചൊരിച്ചില്‍ കൂടാതെ ഹറമിന്റെ പരിപാവനതയെ ബഹുമാനിച്ചുകൊണ്ട് നഗരത്തില്‍ പ്രവേശിക്കാനുള്ള എല്ലാ പരിശ്രമവും നടത്തണമെന്ന് നബി(സ) നിര്‍ദേശിച്ചു.
ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ ഇസ്‌ലാമാശ്ലേഷത്തിനു ശേഷം രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം മക്ക അധീനമാക്കലായിരുന്നു. നബി(സ) ബനൂസലീം, ബനൂഖസീമ, ബനൂഗഫാര്‍, ജഹീമ എന്നീ ഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബ്രിഗേഡിനെ നയിക്കാന്‍ അദ്ദേഹത്തെ നിയമിക്കുകയും കദായുടെ പരിസരത്തുനിന്ന് മക്കയില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു.
