പ്രവാചകനഗരിയിലെ സോഷ്യല്‍ എന്‍ജിനീയറിംഗ്


വൈവിധ്യമുള്ള സമൂഹങ്ങളില്‍ ഐക്യവും സമാധാനവും സ്ഥാപിക്കാന്‍ ഇന്നും പ്രായോഗികവും നൈതികവുമായ മാതൃകയാണ് മദീന ചാര്‍ട്ടര്‍.

മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയത് ക്രി.വ. 622ലാണ്. പുരാതനകാലം മുതല്‍ യസ്‌രിബ് എന്നറിയപ്പെട്ട മദീന കൃഷിക്കും വ്യാപാരത്തിനും അനുയോജ്യമായ പ്രദേശമായിരുന്നു. ധാരാളം ഈന്തപ്പനത്തോട്ടങ്ങളും ജലസ്രോതസ്സുകളും ഉണ്ടായിരുന്നതിനാല്‍ വിവിധ ഗോത്രങ്ങള്‍ അവിടെ കുടിയേറി.