ഖാലിദുബ്‌നുല്‍ വലീദ്(റ); തിരിഞ്ഞൊഴുകിയ മഹാ പ്രവാഹം


ഖാലിദുബ്‌നുല്‍ വലീദിന്റെ മനസ്സില്‍, നമസ്‌കാരത്തില്‍ മുഴുകിയിരുന്ന മുസ്‌ലിം സൈന്യത്തെ ആക്രമിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന ചിന്ത ഉണ്ടായി.

ശക്തമായ ശരീരപ്രകൃതി, വിശാലമായ തോളുകള്‍, നീളമുള്ള ശരീരം, ആകര്‍ഷകത്വം, ധൈഷണികത സ്ഫുരിക്കുന്ന കണ്ണുകള്‍, ഉന്നതമായ ചിന്തകള്‍, ഒപ്പം ഉറച്ച ഇച്ഛാശക്തി- ഇതായിരുന്നു ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ മഹാ വ്യക്തിത്വം. ഇസ്‌ലാമിക സൈന്യത്തിന്റെ മഹാന്മാരായ യോദ്ധാക്കളിലെയും കമാന്‍ഡര്‍മാരിലെയും ഒരാള്‍.