വഞ്ചിക്കപ്പെട്ടപ്പോഴും ധര്‍മ പക്ഷത്തു നിന്ന് സമാധാനപരമായ വിപ്ലവം എങ്ങനെ സാധ്യമാക്കാം എന്നതിന്റെ ഉജ്വല മാതൃകയാണ് മക്കാ വിജയം.
മനുഷ്യ ചരിത്രം പലപ്പോഴും രേഖപ്പെടുത്തിയത് വഞ്ചനയുടെയും അധിനിവേശങ്ങളുടെയും ചോര പുരണ്ട താളുകളിലാണ്. സമാധാന കരാറുകള്‍ നിലനില്‍ക്കെത്തന്നെ, അത്യാധുനിക ആയുധബലത്താല്‍ ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന 'യാങ്കി-സയണിസ്റ്റ്' യുദ്ധതന്ത്രങ്ങള്‍ ആധുനിക ലോകത്തിന് പരിചിതമാണ്.
