കൃഷിയുടെ ചരിത്ര സ്രോതസ്സുകളായി കണക്കാക്കാവുന്ന നിരവധി കൃതികള്‍ പ്രാചീന- മധ്യകാല അറേബ്യയില്‍ രചിക്കപ്പെട്ടു.
ലോകത്ത് വ്യവസ്ഥാപിതമായ കൃഷിരീതി എപ്പോള്‍ ഉദ്ഭവിച്ചുവെന്ന് കൃത്യമായി പറയാനാവില്ല. പക്ഷേ, നിരവധി പുരാവസ്തു ഖനനങ്ങള്‍ സൂചിപ്പിക്കുന്നത്, നവീന ശിലായുഗ കാലഘട്ടത്തിലാണ് പല പ്രദേശങ്ങളിലും ആദ്യകാല വിളകള്‍ ഉടലെടുത്തതെന്നാണ്.
