ഫുഡ് പിരമിഡ് തലകീഴായി മറിയുമ്പോള്‍


പഴയ ഫുഡ് പിരമിഡ് രൂപകല്‍പ്പന ചെയ്ത കാലത്ത് ധാന്യവിഭവങ്ങളെയാണ് പ്രധാന ഊര്‍ജസ്രോതസ്സായി കണക്കാക്കിയിരുന്നത്.

സ്‌കൂള്‍ പഠനകാലത്ത് നമ്മളെല്ലാവരും പരിചയപ്പെട്ട ഒരു ചിത്രമുണ്ടായിരുന്നു: ഫുഡ് പിരമിഡ്. അതിന്റെ ഏറ്റവും താഴെ ധാന്യവിഭവങ്ങള്‍, തൊട്ടുമുകളില്‍ പച്ചക്കറികളും പഴങ്ങളും, അതിനു മുകളില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഏറ്റവും മുകളില്‍ എണ്ണയും മധുരപലഹാരങ്ങളും...