ശരിയായ ബുദ്ധിവളര്‍ച്ചയ്ക്കും ശരീരവളര്‍ച്ചയ്ക്കും കുട്ടികള്‍ക്കും കൃത്യമായ അളവില്‍ പോഷണം ലഭിക്കണം.
- പ്രഭാതഭക്ഷണം
 
7.30 am - 10 am
കാര്‍ബോഹൈഡ്രേറ്റ് + പ്രോട്ടീന്‍ ഭക്ഷണം കഴിക്കുക. അര ഭാഗം കാര്‍ബോഹൈഡ്രേറ്റ് (2/3- ഇഡ്ഡലി /ദോശ /ചപ്പാത്തി) + കാല്‍ ഭാഗം പ്രോട്ടീന്‍ (പച്ചക്കറി കറി/ കടല കറി/ വേവിച്ച മുട്ട/ പാല്‍).
- മധ്യാഹ്ന ഭക്ഷണം (11 am)
 
ഫ്രൂട്ട്‌സ് + നട്ട്‌സ്
(1 ആപ്പിള്‍ + 5 നിലക്കടല/കടല) അല്ലെങ്കില്‍ (1 ഫ്രൂട്ട് + ഏതെങ്കിലും ഒരു ധാന്യത്തിന്റെ ഭക്ഷണം)
- ഉച്ചഭക്ഷണം
 
1 pm - 2 pm
(കാര്‍ബോഹൈഡ്രേറ്റ് + പ്രോട്ടീന്‍ + കൊഴുപ്പ് + വിറ്റാമിന്‍)
കാല്‍ ഭാഗം ചോറ് (ഒരു കപ്പ് ) + അര ഭാഗം സാമ്പാര്‍ /പരിപ്പ് കറി /പച്ചക്കറി കറി + അര ഭാഗം തോരന്‍ (പല നിറത്തിലാണെങ്കില്‍ ഏറ്റവും നല്ലത്) + കൂടെ ഒരു കഷ്ണം മീന്‍ /ചിക്കന്‍ (എന്നും വേണ്ട) + തൈര്.
- സായാഹ്ന ഭക്ഷണം
 
4.30 - 5.30 pm
പഞ്ചസാര കുറച്ച ചായ /ഫ്രൂട്ട് ജ്യൂസ് / ഉപ്പുമാവ്.
- രാത്രിഭക്ഷണം
 
7.30 - 8.30 pm
രണ്ടു ചപ്പാത്തി /ഒരു കപ്പ് ചോറ് + അര ഭാഗം സാമ്പാര്‍/ മീന്‍ കറി.
ഇതാണ് ഒരു ദിവസം കഴിക്കേണ്ട സമീകൃത ആഹാരത്തിന്റെ ക്രമം.
പോഷണം കുട്ടികളില്‍
മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികള്‍ക്കും കൃത്യമായ അളവില്‍ പോഷണം എത്തണം. ശരിയായ ബുദ്ധിവളര്‍ച്ചയ്ക്കും ശരീരവളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു.
- നല്ല ഊര്‍ജം നല്‍കുന്നു. അവര്‍ക്ക് കളിക്കാനും പഠിക്കാനുമുള്ള കഴിവ് കൂട്ടുന്നു.
 - രോഗപ്രതിരോധ ശേഷി കൂട്ടന്നു.
 - ഓര്‍മശക്തി കൂട്ടുന്നു.
 - രക്തത്തിന്റെ അളവ് കൂട്ടി വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ ഇല്ലാതാക്കുന്നു.
 - അസ്ഥികള്‍ നല്ല ബലമുള്ളതാക്കും.
 
പ്രായം അനുസരിച്ച് എന്തൊക്കെ പോഷക ഭക്ഷണം കൊടുക്കണം എന്നും എത്ര അളവില്‍ കൊടുക്കണം എന്നും അറിഞ്ഞിരിക്കണം.
- 0-6 മാസം വരെ അമ്മയുടെ മുലപ്പാല്‍ മാത്രം കൊടുക്കുക.
 - ആറു മാസം മുതല്‍ മുലപ്പാലിന്റെ കൂടെ റാഗി, വേവിച്ച് ഉടച്ച പച്ചക്കറികള്‍ കൊടുക്കാം. ആപ്പിള്‍ വേവിച്ച് ഉടച്ചു കൊടുക്കാം. കൂടെ തിളപ്പിച്ചാറിയ വെള്ളം കൂടി ഉള്‍പ്പെടുത്താം. ഒരു നേരം ഒരു ഭക്ഷണം മാത്രം കൊടുക്കാന്‍ ശ്രമിക്കുക. അതുപോലെ കുറഞ്ഞ അളവില്‍ തുടങ്ങി അളവ് കൂട്ടിക്കൊണ്ടുവരിക. അമിതമായി പഞ്ചസാര, ഉപ്പ് എന്നിവ കൊടുക്കാതിരിക്കുക.
 
അമിത മധുരം, സോഫ്റ്റ് ഡ്രിങ്ക്, ജങ്ക് ഫുഡ്‌സ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് നിര്‍ബന്ധമായും ഒഴിവാക്കുക.
ഒരു വയസ്സു വരെ പശുവിന്റെ പാല്‍ കൊടുക്കരുത്. 12 വയസ്സു വരെ ചായ കുടിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇരുമ്പിന്റെ (iron) ആഗിരണം നടക്കില്ല. അത് വിളര്‍ച്ചക്കു കാരണമായേക്കാം.
- സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കൊടുക്കുക. ചോറ്, ചപ്പാത്തി, ദോശ, ഇഡ്ഡലി തുടങ്ങിയവ.
 - പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം (മുട്ട, പാല്‍, മാംസം, പയറുവര്‍ഗങ്ങള്‍), കൊഴുപ്പ് അടങ്ങിയ ഭക്ഷണം (എള്ളെണ്ണ, സണ്‍ഫ്‌ലവര്‍ ഓയില്‍, മീനെണ്ണ) ആവശ്യത്തിന് വിറ്റാമിനും ധാതുക്കളും കഴിപ്പിക്കുക. വയറിന്റെ ശോധനക്കു വേണ്ടി നാരുള്ള ഭക്ഷണങ്ങള്‍നല്‍കുക.
 
കുട്ടികള്‍ക്ക് പൊതുവെ ഭക്ഷണം കഴിക്കാന്‍ മടിയായിരിക്കും. അതുകൊണ്ട് അവര്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും നിറത്തിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം.
ആഹാരം കുറഞ്ഞാലും കൂടിയാലുമുള്ള രോഗങ്ങള്‍
- പോഷകക്കുറവ് (protein energy malnutrition): മാറാസ്മസ്.
 - വിളര്‍ച്ച: ഇരുമ്പി (iron)ന്റെ കുറവ് മൂലം ഉണ്ടാവുന്നത്.
 - വിറ്റാമിന്‍ D കുറഞ്ഞാല്‍ റിക്കറ്റ്‌സ് ഉണ്ടാകുന്നു (എല്ലിന് വളവു വരിക)
 - വിറ്റാമിന്‍ A കുറയുമ്പോള്‍ കാഴ്ചയ്ക്കു പ്രശ്‌നം വരുന്നു.
 - ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി ഉണ്ടാകുന്നു.
 - ചില ഭക്ഷങ്ങള്‍ അലര്‍ജി ഉണ്ടാക്കുന്നു (പാല്‍, നിലക്കടല, മുട്ട).
 - പാല്‍ അലര്‍ജി ഉള്ള കുട്ടികള്‍ക്ക് പാലിനു പകരമായി മീന്‍, കടല്‍ വിഭവങ്ങള്‍, ഇലക്കറികള്‍, നട്‌സ് എന്നിവ കൊടുക്കാം.
 - ചില കുട്ടികളില്‍ ഗോതമ്പിലുള്ള ഗ്‌ളൂട്ടന്‍ എന്ന പ്രോട്ടീന്‍ ദഹിക്കുന്നതില്‍ ബുദ്ധിമുട്ട് വരുന്നു. അങ്ങനെയുള്ള കുട്ടികള്‍ക്ക് ഗ്‌ളൂട്ടന്‍ ഇല്ലാത്ത ഭക്ഷണം കൊടുക്കുക.
 
കുട്ടികള്‍ക്ക് ഒഴിവാക്കേണ്ടവ
- അമിത മധുരം
 - സോഫ്റ്റ് ഡ്രിങ്ക്
 - ജങ്ക് ഫുഡ്‌സ്
 - എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍.
 
കുട്ടികളുടെ ആരോഗ്യത്തിനും പഠന-കായിക പ്രവര്‍ത്തനത്തിനും നല്ല ഭാവിക്കും കൃത്യമായ അളവില്‍ പോഷകാഹാരം കൊടുക്കുക.
