കുടുംബത്തിലുണ്ടാകുന്ന ജീര്‍ണതകള്‍ ചൂണ്ടിക്കാണിച്ച ശബാബിന്റെ താളുകള്‍, സ്ത്രീധനം തുടങ്ങിയ സാമൂഹിക വിപത്തുകളെ കുറിച്ചും എയ്ഡ്‌സ് പോലുള്ള ലൈംഗിക വൈകൃതങ്ങളെ കുറിച്ചും കൃത്യമായ ബോധനം നല്‍കി.
കുടുംബം, സദാചാരം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ ശബാബ് വാരികക്ക് സാധിച്ചിരിക്കുന്നു. കുടുംബ സംവിധാനമാണ് സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട, അടിസ്ഥാന സ്ഥാപനം. കുടുംബ ബന്ധത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ സമൂഹത്തിന്റെ തന്നെ താളം തെറ്റിക്കുമെന്നുറപ്പാണ്.