നേര്‍ച്ച: രൂപം, ഭാവം, വിധിവിലക്കുകള്‍


നേര്‍ച്ചയുടെ ഏറ്റവും മൗലികമായ വശം സര്‍വലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കപ്പെടേണ്ട ഇബാദത്താണ് എന്നതാണ്.

മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലും ഭിന്ന മതസമൂഹങ്ങളിലും ഏതെങ്കിലും രൂപത്തിലുള്ള നേര്‍ച്ചകളും വഴിപാടുകളും നിലനിന്നുപോന്നിട്ടുണ്ട്. പ്രതീക്ഷിക്കുന്ന ഒരു കാര്യം സാധ്യമാകണമെന്നോ ബാധിച്ച ദുരിതം നീങ്ങണമെന്നോ ലഭിച്ച അനുഗ്രഹത്തിന് കൃതജ്ഞത രേഖപ്പെടുത്തണമെന്നോ കരുതി മനുഷ്യന്‍ ചില ബാധ്യതകള്‍ സ്വയം ഏറ്റെടുക്കുന്ന ശൈലി പുരാതന കാലം മുതലേ ദൃശ്യമാണ്.