നല്ല രക്ഷിതാവാകാന്‍ സ്‌നേഹത്തിനൊപ്പം ക്ഷമയും ശ്രദ്ധയും പഠിക്കാനുള്ള മനസ്സും ആവശ്യമാണ്. പാരന്റിങ് സ്‌നേഹത്തിന്റെ കലയാണ്.
ഒരു കുഞ്ഞിനെ വളര്‍ത്തുക എന്നത് ഭക്ഷണവും വിദ്യാഭ്യാസവും മാത്രം നല്‍കുന്നതല്ല; അവന്റെ വ്യക്തിത്വവും മൂല്യബോധവും ജീവിതവീക്ഷണവും രൂപപ്പെടുത്തുന്ന ഒരു വലിയ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ പാരന്റിങ് ഒരു കലയാണ്. നല്ലൊരു രക്ഷിതാവാകാന്‍ സ്‌നേഹത്തിനൊപ്പം ക്ഷമയും ശ്രദ്ധയും പഠിക്കാനുള്ള മനസ്സും ആവശ്യമാണ്.
