പലിശപ്പണം എന്തിനൊക്കെ ഉപയോഗിക്കാം?


പലിശപ്പണം മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുക. അത് സ്വദഖയുടെ ഗണത്തില്‍ പെടുന്നില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ മത- ജാതി പരിഗണന അരുത്.

ചോദ്യം: പലിശപ്പണം എന്തിനെല്ലാം ഉപയോഗിക്കാം? മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ചികിത്സാസഹായത്തിനോ മറ്റ് ജീവിതാവശ്യത്തിനോ നല്‍കാമോ?

  • സ്വഫ്‌വാൻ താവം

ഉത്തരം: ഒരവസരത്തിലും പലിശ ഇടപാട് മതം അനുവദിക്കുന്നില്ല. അനിവാര്യ സാഹചര്യങ്ങളില്‍ നമുക്ക് ലഭിക്കുന്ന പലിശത്തുക ഒരിക്കലും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പാടില്ല.

മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് വിട്ടു കൊടുക്കണം. അതാവട്ടെ, സ്വദഖയുടെ (ദാനധര്‍മം) ഗണത്തിലും പെടുന്നില്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ മത- ജാതി പരിഗണന ഒന്നും പാടില്ല.