സ്വലാത്തില്‍ സയ്യിദിനാ ചേര്‍ത്ത് പറയുന്നത് തെറ്റാണോ?


ബാങ്ക് വിളിച്ച വ്യക്തിയും ബാങ്ക് കേട്ടവരും നബി(സ)ക്ക് സ്വലാത്ത് ചൊല്ലുവാനും വസീലത്തും ഫദീലത്തും ആവശ്യപ്പെട്ടുകൊണ്ടു ദുആ ചെയ്യാനും കല്പിക്കപ്പെട്ടിട്ടുണ്ട്.

ചോദ്യം: കേരളത്തിലെ സമസ്ത വിഭാഗം ആളുകള്‍ ബാങ്കിന്റെ മുമ്പും ഇഖാമത്തിന്റെ മുമ്പും 'അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിന്‍ വഅലാ ആലി സയ്യിദിനാ മുഹമ്മദ്... എന്ന് സയ്യിദിനാ കൂട്ടിയാണ് സ്വലാത്ത് ചൊല്ലുന്നത്. സ്വലാത്തില്‍ സയ്യിദിനാ എന്ന് കൂട്ടിച്ചേര്‍ത്ത് പറയുന്നത് തെറ്റാണോ? സയ്യിദിനാ എന്ന് നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുമ്പോള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ അങ്ങനെ കൂട്ടിച്ചേര്‍ത്ത് ചൊല്ലല്‍ ബിദ്അത്താണോ?