തുള്ളിമുറിയുന്ന ജീവതാളം


ജലസംരക്ഷണം വ്യക്തികളുടെ ആത്മീയവും സാമൂഹികവുമായ അനിവാര്യതയത്രെ.

ഭൂമിയുടെ ഉപരിതലത്തിന്റെ മുക്കാല്‍ ഭാഗവും ജലമാണെങ്കിലും, കുടിക്കാന്‍ യോഗ്യമായ ശുദ്ധജലം കേവലം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. സൂര്യന്‍ കനലായി ജ്വലിച്ചുതുടങ്ങുമ്പോള്‍ നമ്മുടെ കിണറുകളും പുഴകളും മെലിഞ്ഞുതുടങ്ങുന്നത് കേവലം പ്രകൃതിയുടെ മാറ്റമല്ല, ഭൂമിയുടെ ദാഹത്തിന്റെ നിലവിളിയാണ്.