മദ്‌റസാ പഠനം: പുതുതലമുറയുടെ അടിത്തറ


20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് പാഠപുസ്തകങ്ങളും ബോധനരീതികളും ഉപയോഗിച്ച് നടത്തപ്പെടുന്ന മദ്രസകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ശില്പി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.

ജൂണ്‍ വിദ്യാഭ്യാസ വര്‍ഷാരംഭ മാസമാണ്. വലിയ കോഴ കൊടുത്തും ഭൗതിക വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കാനാണ് നമുക്ക് താല്‍പര്യം. എന്നാല്‍, ഈ ജൂണ്‍ മാസത്തില്‍ തന്നെയാണ് നമ്മുടെ മദ്‌റസാ പഠന ആരംഭവും കുറിക്കുന്നത്. സ്‌കൂളില്‍ മക്കളെ ചേര്‍ക്കാനുള്ള തിരക്കും വെപ്രാളവും മദ്‌റസയില്‍ ചേര്‍ക്കാന്‍ നാം കാണിക്കുന്നില്ല.