ഒരു സ്ത്രീ വീണ്ടും പഠിക്കാന്‍ തീരുമാനിക്കുമ്പോള്‍ മാറുന്നത് അവളുടെ ജീവിതം മാത്രമല്ല, അടുത്ത തലമുറയുടെ സ്വപ്‌നങ്ങളുടെ ഉയരവുമാണ്.
പല സ്ത്രീകളുടെയും പഠനം ജീവിതത്തോടൊപ്പം ഒരു ഘട്ടം വരെ സഞ്ചരിച്ച ശേഷം പെട്ടെന്ന് വഴിമാറിപ്പോകുന്ന ഒരു യാത്ര പോലെയാണ്. വിവാഹമോ പ്രസവമോ പെട്ടെന്നുണ്ടാകുന്ന കുടുംബ സാഹചര്യങ്ങളോ വരുമ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു.
