പുതിയ കഴിവുകള്‍ ആര്‍ജിച്ചെടുക്കാന്‍ പറ്റിയ വേളയാണിത്. അത് ഭാഷയാകാം, സാങ്കേതിക കഴിവുകളാകാം, ലൈഫ് സ്‌കില്ലുകളാകാം.
സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള കാലത്ത് ഒരു വേനല്‍ക്കാല അവധിയിലാണ് നാം. നേരത്തെ ഏര്‍പ്പെട്ടിരുന്നതില്‍ നിന്നുളള വിടുതലാണ് അവധിക്കാലം. ജോലിയില്‍ നിന്നും പഠനത്തില്‍ നിന്നും മറ്റ് ഏര്‍പ്പാടുകളില്‍ നിന്നും അകന്നു മാറി വിശ്രമത്തിനും മാനസികോല്ലാസത്തിനും ഉപയോഗിക്കാവുന്ന സമയം.
