സുഊദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തികച്ചും അപകടകരമായ തലത്തിലേക്ക് കടന്നിരിക്കുന്നു.
യെമന്‍ ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍, അയല്‍രാജ്യമായ സുഊദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തികച്ചും അപകടകരമായ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. മുന്‍കാലങ്ങളിലും പലതവണ പുണ്യനഗരിയായ മക്കയ്ക്കുനേരെ തൊടുത്തുവിട്ട മാരകമായ ബാലിസ്റ്റിക് മിസൈലുകള്‍ സുഊദി വ്യോമപ്രതിരോധസേന യഥാസമയം തകര്‍ത്തെറിഞ്ഞ സംഭവങ്ങള്‍ നാം കണ്ടതാണ്.
