കേരളത്തിന്റെ സാമുദായിക സൗഹാര്‍ദവും മതനിരപേക്ഷ സ്വഭാവവും പേടിക്കുന്നവരത്രെ ഇത്തരം പ്രൊപ്പഗണ്ടകള്‍ക്കു പിന്നില്‍.
കേരളത്തെയും അതിന്റെ സാമൂഹിക ജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിഷലിപ്തമായ ഒരു പ്രൊപ്പഗണ്ട സിനിമ കൂടി റിലീസിനൊരുങ്ങുന്നു. കേരളത്തെയൊന്നാകെ സംശയമുനയില്‍ നിര്‍ത്താന്‍ പര്യാപ്തമായ 'ചലച്ചിത്ര നാടകത്തിന്റെ' രണ്ടാം പതിപ്പാണ് (ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്) സമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢനീക്കത്തിനു കളമൊരുക്കുന്നത്.
